Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : മാർച്ച് 4 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതു വിഭാഗത്തിലേക്ക് മാറ്റും. അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices.nic.in/KeralaEV/#/dashboard/service-info

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ലഭ്യമാണ്. ഈ വർഷം സബ്‌സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ  രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരോ ദിവസവും ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് രാമായണ പാരായണം നടത്തുന്നത്. രാജശേഖരൻ വനവാതുക്കര, മോഹൻ കുമാർ കിഴക്കും മുറി...

തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിതചട്ടപാലന നടപടികൾ : 46 ലക്ഷത്തിന്റെ പിഴ ചുമത്തി

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -