മുംബൈ : ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്.ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രി പ്രഖ്യാപിച്ചത്.
2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഛേത്രി 19 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചു .ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ്.
2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചു .ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയിട്ടുണ്ട്.