തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.
മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക, ദീർഘദൂര റൂട്ട് ബസുകളിലെ യാത്രക്കാര്‍ക്ക് റെസ്റ്റോറന്‍റുകളിലും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്.
ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും
1. അടൂര്‍ (1500 ചതുരശ്ര അടി)
2. കാട്ടാക്കട (4100 ചതുരശ്ര അടി)
3. പാപ്പനംകോട് (1000 ചതുരശ്ര അടി)
4. പെരുമ്പാവൂര്‍ (1500 ചതുരശ്ര അടി)
5. R/W എടപ്പാള്‍ (1000 ചതുരശ്ര അടി)
6. ചാലക്കുടി (1000 ചതുരശ്ര അടി)
7. നെയ്യാറ്റിന്‍കര (1675 ചതുരശ്ര അടി)
8. നെടുമങ്ങാട് (1500 ചതുരശ്ര അടി)
9. ചാത്തനൂര്‍ (1700 ചതുരശ്ര അടി)
10. അങ്കമാലി (1000 ചതുരശ്ര അടി)
11. ആറ്റിങ്ങല്‍ (1500 ചതുരശ്ര അടി)
12. മൂവാറ്റുപുഴ (3000 ചതുരശ്ര അടി)
13. കായംകുളം (1000 ചതുരശ്ര അടി)
14. തൃശൂര്‍ (2000 ചതുരശ്ര അടി)
കൂടുതൽ വിവരങ്ങൾക്ക് 9188619367, 9188619384 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്