ന്യൂഡൽഹി : യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. സെമിത്തേരി,സ്കൂളുകൾ അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം.കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.