തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി പരാതിനൽകിയ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.കേസിലെ മറ്റൊരു പ്രതിയായ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു .തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത് .അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത് .






