Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsകുടിക്കാൻ വെള്ളം...

കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു :പ്രതി പിടിയിൽ

പത്തനംതിട്ട :  കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു  ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഡിഡിആർസിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ  ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്‌ സംഭവം. ഊന്നുകൽ  മുള്ളൻകുഴിക്കൽ വീട്ടിൽ സോമൻ (52) ആണ്  വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ ഇയാൾ അടുക്കളയിലെത്തി പിന്നിലൂടെ മാല കവർന്നെടുക്കുകയായിരുന്നു . പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കയ്യിലിരുന്നു. ബഹളം വച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ടിട്ട് കയ്യിൽകിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.

ഏലിയാമ്മയുടെ ഇടതുകഴുത്തിൽ മുറിവുണ്ടായി.  വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ  പിടിച്ച് തടഞ്ഞുവച്ചു പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന്  സ്ഥലത്തെത്തി പ്രതിയെ  കസ്റ്റഡിയിലെടുത്തു.

പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ കമ്മറ്റി രൂപീകരിച്ചു

തിരുവല്ല : ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ അറുപതാമത് ശ്രീഗോശാലകൃഷ്ണ ജലോത്സവം 2024 സെപ്റ്റംബർ -20 ന് പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടക്കും. ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽന്റെ അദ്ധ്യക്ഷതയിൽ പാണ്ടനാട് ആലേലിൽ...
- Advertisment -

Most Popular

- Advertisement -