തിരുവല്ല : തിരുവല്ലാ നഗരസഭ കൗൺസിലർ ഷീലാ വർഗീസിനെ കേരള കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡൻ്റ് വർഗീസ് മാമ്മൻ അറിയിച്ചു. കഴിഞ്ഞ നഗരസഭയുടെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പാർട്ടി വീപ്പ് ലംഘിച്ച് വോട്ട് അസാധുവാക്കിയതിലാണ് നടപടി ഉണ്ടായത്.