Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമുഖ്യമന്ത്രിക്ക് കത്തെഴുതിയ...

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
മേലുദ്യോഗസ്ഥനെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടിയാണ് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്.അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പും അന്വേഷണം ആരംഭിച്ചു.

ഗുണ്ടയുടെ വീട്ടിൽ സൽക്കാരത്തിന് പോയ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിച്ചതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഈ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തു.
ഗുണ്ടാ വിരുന്ന് അവസാനത്തേത് അല്ലെന്നും സേനയിൽ ഇത്തരക്കാർ ഇനിയുമുണ്ടെന്നും ഡിജിപിയോ മുഖ്യമന്ത്രിയോ ഇത് അറിയുന്നില്ലെന്നും കത്തിൽ പറയുന്നു.

കോടതി ഉത്തരവുണ്ടായിട്ടും കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ പറഞ്ഞു വിട്ട ഉദ്യോഗസ്ഥർക്ക് കീഴിലാണ് താൻ ജോലി ചെയ്യുന്നതെന്നും പൊലീസ് സേനയിലെ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും ഉമേഷ് വള്ളിക്കുന്ന് കത്തിൽ ചോദിക്കുന്നു 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...

നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സിബിഐ...
- Advertisment -

Most Popular

- Advertisement -