Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsറ്റി കെ...

റ്റി കെ റോഡിൽ വാഹനങ്ങൾക്ക് പിന്നിലിടിച്ച  ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല : കോഴഞ്ചേരി – തിരുവല്ല റോഡിലെ മനക്കച്ചിറയിൽ
കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ  മനക്കച്ചിറ ജംഗ്ഷന്  സമീപം ആയിരുന്നു  സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്.

രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു. തിരുവല്ലായിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ ഇറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4.30ന് ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് അപകടമുണ്ടായത്. റിനീഷ് , അശോകൻ എന്നിവരാണ് മരിച്ചത്. പത്ത് അടിയോളം...

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ പുതിയ തട്ടിപ്പുമായി ഓൺലൈൻ സംഘങ്ങൾ

തിരുവല്ല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ. വ്യാജ ചെലാൻ സൃഷ്ടിച്ച് വാഹന ഉടമകളിൽ നിന്ന് പിഴത്തുകയെന്ന പേരിൽ പണം തട്ടുന്നതാണ് പുതിയ രീതി. ഇ -...
- Advertisment -

Most Popular

- Advertisement -