Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ ടോറസ്...

കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു : യാത്രക്കാരി മരിച്ചു

കൊച്ചി : കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.നിരവധി പേർക്ക് പരുക്ക്.ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ മണ്ണുമായി വന്ന ടോറസ് ലോറി ബസിലേക്ക് ഇടിക്കുകയായിരുന്നു. ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു.

ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് ഒരു കടയിലേക്ക് ഇടിച്ച് കയറി. സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്‌സ് പരമാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ

തിരുവല്ല : ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ (ചൊവ്വ) സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ...

കോഴിക്കോട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക് .ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റ് ആളുകളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -