Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരിയെ ലൈംഗികമായി...

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി.

പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്.  നഗ്നദൃശ്യങ്ങൾ അയച്ചു വാങ്ങി പിന്നീട് അത് കാട്ടി ഭീഷണിപ്പെടുത്തി അർദ്ധരാത്രി വീട്ടിലെത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

2023 ൽ ആണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും മൂന്നുതവണ കൂടി കുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരന് ഇപ്പോൾ 18 വയസ്സ് പൂർത്തിയായിട്ടുണ്ട്.
       
കുട്ടിയുടെ പെൺ സുഹൃത്തിന് ദൃശ്യങ്ങൾ ഇയാൾ അയച്ചുകൊടുക്കുകയും ചെയ്തു. മാനസിക സമ്മർദ്ദത്തിലായ  പെൺകുട്ടി, പീഡന വിവരം പഠിക്കുന്ന സ്കൂളിലെ കൗൺസിലറെ അറിയിച്ചു. തുടർന്ന് അധ്യാപകർ സംഭവമറിഞ്ഞു പോലീസിനെ അറിയിച്ചു. പത്തനംതിട്ട വനിതാ എസ് ഐ കെ. ആർ. ഷെമിമോൾ മൊഴി രേഖപ്പെടുത്തി. ഡിസംബർ 9 ന് പന്തളം  പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ജില്ലാ  പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ നാടകീയ നീക്കത്തിൽ വലയിലാക്കിയത്. അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ,  പന്തളം പോലീസ് ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ പി കെ രാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശരത് പിള്ള, അമീഷ്, എസ് അൻവർ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്.

പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഇയാൾ  നാട്ടിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് കടന്നു. എന്നാൽ ഈ നീക്കത്തിനിടയിൽ പോലീസ് നാടകമായി ഇയാളെ കുടുക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 26-08-2025 Sthree Sakthi SS-482

1st Prize Rs.1,00,00,000/- SL 345939 (MALAPPURAM) Consolation Prize Rs.5,000/- SA 345939 SB 345939 SC 345939 SD 345939 SE 345939 SF 345939 SG 345939 SH 345939 SJ 345939...

മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം : കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം...
- Advertisment -

Most Popular

- Advertisement -