കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറി ശ്രമമെന്ന് സംശയം.ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 1.20ന് പോസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തെങ്കിലും 3.30ന് ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് കണ്ടെത്തി. തിരുനൽവേലി പാലരുവി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോകുന്നതിന് തൊട്ടുമുൻപാണ് പോസ്റ്റിന്റെ ഭാഗം കണ്ടെത്തിയത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു . റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.