Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഅരവണ നശിപ്പിക്കുന്നതിനുള്ള...

അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

പത്തനംതിട്ട: ശബരിമലയിൽ ഉപയോഗശൂന്യമായ അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലേക്ക്.

ദേവസ്വം ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച 3 കമ്പനികളാണ് അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡറിൻ്റെ അവസാന പട്ടികയിൽ എത്തിയത്.
ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോട്ടയം ഏറ്റുമാനൂർ ആസ്ഥാനമായ “ഇന്ത്യൻ സെൻട്രിഫ്യൂജ് ” എന്ന കമ്പനിക്ക് അരവണ നശിപ്പിക്കാൻ കരാർ നൽകുമെന്നാണ് സൂചന.

ടിന്നുകളിൽ നിന്ന് അരവണ വേർപെടുത്തി വളമാക്കുമെന്നാണ് കമ്പനി കരാർ ഉടമ്പടിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1.16 കോടി രൂപയാണ് അരവണ നശിപ്പിക്കുന്നതിനുള്ള കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി 1.89 കോടി രൂപയും അക്വേഷ്യ വാട്ടർ സൊല്യൂഷൻസ് 1.76 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്.

അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് അരവണ വിൽക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 6.65 കോടി രൂപയുടെ അരവണയാണ് ഉണ്ടായിരുന്നത്. ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതോടെ കേസ് തള്ളി. അരവണ വിൽക്കാൻ ഉത്തരവിട്ടു. അപ്പോഴേക്കും അരവണയുടെ കാലാവധി അവസാനിച്ചു. അതാണ് ദേവസ്വം ബോർഡ് നശിപ്പിക്കാൻ ഒരുങ്ങുന്നത്.

മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന അരവണ ടിന്നുകൾ മർദം താങ്ങാനാകാതെ ഏതു നിമിഷവും പൊട്ടാവുന്ന സ്ഥിതിയാണ്. അങ്ങനെ സംഭവിച്ചാൽ ആനകൾ ശർക്കരയുടെ മണം പിടിച്ച് എത്താനും സാധ്യത ഏറെയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു

തൃശ്ശൂർ : കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ(80) കൂത്താട്ടുകുളത്ത്‌ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടി ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം.പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.ആശുപത്രിയിൽ...

ടിപി കേസ് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം :  ടിപി ചന്ദ്രശേഖരൻ വധക്കേസ്‌ കേസ് പ്രതികൾക്ക് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ .ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -