പി.ആർ.ഡി.എസ് പ്രസിഡൻ്റ് വൈ. സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഒന്നാം നിരയിൽ സഭാ നേതൃത്വവും രണ്ടാം നിരയിൽ ഹൈകൗൺസിൽ, ഗുരുകുല സമിതിയംഗങ്ങളും മൂന്നാം നിരയിൽ യുവജനസംഘം കേന്ദ്രസമിതിയംഗങ്ങളും തൊട്ടു പിന്നിലായി ആചാര്യ കലാക്ഷേത്രം, എംപ്ലോയീസ് ഫോറം, വർക്കിംഗ് കമ്മറ്റിയംഗങ്ങൾ എന്നീ ഉപസമിതികളും പങ്കെടുത്തു.
തുടർന്ന് ശാഖാ ബാനറുകൾക്ക് പിന്നിലായി ശാഖാംഗങ്ങളും ഏറ്റവും പിന്നിലായി ഛായാചിത്രങ്ങൾ വഹിച്ചു കൊണ്ട് അഞ്ച് ഗജവീരന്മാരും ഷോഷയാത്രയെ അകമ്പടി സേവിച്ചു. 7 മണിയോടെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ എത്തിച്ചേർന്ന ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിൽ സ്വീകാര്യ പ്രാർത്ഥന നടത്തി.
ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്കരൻ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ്, കെ.ഡി. സീത്കുമാർ, വൈസ് പ്രസിഡൻ്റ് എം. പൊന്നമ്മ, ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠന്മാരായ കെ.എസ്. വിജയകുമാർ, മണി മഞ്ചാടിക്കരി, ഹൈക്കൗൺസിൽ അംഗങ്ങളായ വി.ആർ കുട്ടപ്പൻ, കെ. ദേവകുമാർ, പി.എസ് സജിമോൻ, പി. റ്റി. ദേവകുമാർ, പി.എൻ. രഘുനാഥ്, എസ്. മധുകുമാർ, എം.ആർ തമ്പി, റ്റി.ജെ. ശശികുമാർ, കെ.വി കൃഷ്ണൻ, വി.പി ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.