Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeSpiritualപൊങ്കാല നിർവൃതിയിൽ...

പൊങ്കാല നിർവൃതിയിൽ പതിനായിരങ്ങൾ :  നാടും നഗരവും ഭക്തി സാന്ദ്രമായി

തിരുവല്ല: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. തൃകാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും നിരവധി തീർത്ഥാടകർ ബുധനാഴ്ച്ച മുതൽ  ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു.

ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി-മാന്നാര്‍- മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നു. 3000 ഓളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും ആയിരത്തോളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരങ്ങൾ ഏറ്റെടുത്തിരുന്നു. 
   
പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9.30 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടന്നു. 10.30 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി ദേവിയെ ക്ഷേത്ര ശ്രീകോവിലിൽ നിന്ന്  എഴുന്നള്ളിച്ച് പൊങ്കാല പണ്ഡാര അടുപ്പിന് സമീപം എഴുന്നെള്ളിച്ചു.

തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
   
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമം രാധിക സുരേഷ്ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ചേർന്ന ഉദ്ഘാടനം ചെയ്തു. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമുഹിക പ്രവർത്തകനുമായ റെജി ചെറിയാൻ മുഖ്യാതിയായി. ബി.ജെ.പി ജില്ല അധ്യക്ഷൻ എം.വി ഗോപകുമാർ, രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡൻ്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
     
നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500-ല്‍ പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. തുടർന്ന് പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും ക്ഷേത്രത്തിൽ നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...

നിരണം ചുണ്ടൻ നാളെ നീറ്റിലിറങ്ങും

തിരുവല്ല: ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ നിരണം ചുണ്ടൻ നാളെ  നീറ്റിലിറങ്ങും. രാവിലെ 11.30 -12.30 ഇടയിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ ( തേവേരിൽ...
- Advertisment -

Most Popular

- Advertisement -