Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതന്ത്രിമണ്ഡലം 14-മത്...

തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024  മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: അഖിലകേരളാ തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം – ഭാർഗ്ഗവം 2024  തിരുവല്ലയിൽ  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി.  തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ്  പ്രൊഫ. നീലമന വി. ആർ നമ്പൂതിരി  അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റും ഭാർഗ്ഗവം  ചെയർമാനുമായ  വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരി തന്ത്രി മണ്ഡലത്തിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയും, രജിസ്ട്രാറും വിദ്യാപീഠം വൈസ് ചെയർമാനുമായ ഭാർഗ്ഗവം ജനറൽ കൺവീനർ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി വിദ്യാപീഠത്തിൻ്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ജനറൽസെക്രട്ടറി എസ് രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിച്ചു.

സംസ്ഥാന ജോയിൻറ് സെക്രട്ടറി കുടൽമന പി വിഷ്ണുനമ്പൂതിരി ,തിരുവല്ല എംഎൽഎ  മാത്യൂ ടി തോമസ്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം  പ്രതാപ വർമ്മ ബിജെപി പത്തനംതിട്ട ജില്ലാപ്രസിഡന്റ്  എ സൂരജ്, ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ. വി അരുൺ പ്രകാശ്, തിരുവല്ലാ ഡി വൈ എസ്സ് പി  എസ്. ആഷാദ്,  ശാന്തിക്ഷേമ യൂണിയൻ സംസ്ഥാനപ്രസിഡന്റ് ഗുരുവായൂർ മുൻമേൽശാന്തി  ഡോ. കിരൺ ആനന്ദ്, ആലുവാ  തന്ത്രവിദ്യാപീഠം  പ്രസിഡന്റ്  മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ബിജെവിഎസ്. സംസ്ഥാന പ്രസിഡന്റ് കുഴിപ്പള്ളി എൻ കെനമ്പൂതിരി തന്ത്രിമണ്ഡലം രക്ഷധികാരി  എസ്സ്. നീലകണ്ഠൻ പോറ്റി എന്നിവർ  യോഗത്തിൽ വിശിഷ്ഠ അതിഥികളായി പങ്കെടുത്തു. 

തന്ത്രിമണ്ഡലത്തിലെ ശ്രേഷ്ഠവിശിഷ്ട വ്യക്തിത്വങ്ങളുടെ ആദരണം,  വിദ്യാപീഠം റാങ്ക്  ജേതാക്കൾക്കും,   വിജയികൾക്കുമുള്ള  സർട്ടിഫിക്കറ്റ്  വിതരണം എന്നിവ  സമ്മേളനത്തോടനുബന്ധിച്ചു നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് : സംസ്ഥാനം മുഴുവൻ സർവീസ് നടത്താം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി.കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്....

Kerala Lotteries Results : 27-02-2025 Karunya Plus KN-562

1st Prize Rs.8,000,000/- PF 332063 (GURUVAYOOR) Consolation Prize Rs.8,000/- PA 332063 PB 332063 PC 332063 PD 332063 PE 332063 PG 332063 PH 332063 PJ 332063 PK 332063...
- Advertisment -

Most Popular

- Advertisement -