Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക്...

പതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17- മത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു.

കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഫെസ്റ്റിവൽ ഡെയിലി ബുള്ളറ്റിന്റെ പ്രകാശനം കെ.എസ്.എഫ്.ഡി.സി ചെയർപേഴ്‌സണും ചലച്ചിത്ര സംവിധായകനുമായ കെ മധു ഫിക്ഷൻ വിഭാഗം ജൂറി അംഗവും ചലച്ചിത്രനടിയുമായ രാജശ്രീ ദേശ്പാണ്ഡെക്ക് നൽകികൊണ്ട് നിർവഹിച്ചു.

നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവിന്ദർ സിംഗ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശൻ, ചലച്ചിത്ര അക്കാദമി കൗൺസിൽ അംഗവും നടനുമായ ജോബി എ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്. പുളിക്കീഴ് എസ് ഐ കെ...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

ന്യൂഡൽഹി : ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. ഡൽഹിയിലെ സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -