കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു.സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. സി. സി. ചെറിയാൻ എന്നിവർ നേത്യത്വം നൽകി.
ഫെബ്രുവരി 18 ചൊവ്വാഴ്ച്ച മുതൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും, ധ്യാനത്തിനും വിവിധ മെത്രാപ്പോലീത്താമാർ നേതൃത്വം നൽകും. ഓർമ്മപ്പെരുന്നാളും, ചമര നവതി ആഘോഷങ്ങളുടെ സമാപനവും ഫെബ്രുവരി 24ന് നടക്കും. 24ന് വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിക്കും.