Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജി(26) നെയാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.

ഇത് മൂന്നാം തവണയാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവാകുന്നത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ )വകുപ്പ്  പ്രകാരമാണ് നടപടി. കാപ്പ വകുപ്പ്  പ്രകാരം അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ കളക്ടറുടെ ഉത്തരവിനെതുടന്നാണ് നടപടി.

2018 മുതൽ നിരന്തരം വിവിധ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു
വരികയാണ് ഇയാൾ. തിരുവല്ല പുളിക്കീഴ്, കീഴ്വായ്പൂര്, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഈ കാലയളവിൽ ഇയാൾക്കെതിരെ16  കേസുകളാണ്  രജിസ്റ്റർ ചെയ്തത്. ഇതിൽ 13 എണ്ണത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതും, മൂന്നു കേസുകൾ അന്വേഷണാവസ്ഥയിലുമാണുള്ളത്. മുഴുവൻ കേസുകളും കാപ്പ നിയമപ്രകാരമുള്ള നടപടിക്കായി ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022,23 വർഷങ്ങളായി ഇയാൾക്കെതിരെ 2 തവണ  യഥാക്രമം ആറുമാസം ഒരു വർഷം എന്നിങ്ങനെ കരുതൽ തടങ്കൽ ഉത്തരവ്  നടപ്പാക്കിയിട്ടുള്ളതാണ്.

തുടർന്ന് മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും ഈ വർഷം ഏപ്രിലിൽ തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട്‌ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ,കോടതി ഇയാൾക്ക് ബോണ്ട്‌ വ്യവസ്ഥവച്ചിരുന്നു.

എന്നാൽ ഏപ്രിലിൽ തന്നെ ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായി കോടതിയുടെ ബോണ്ട്‌ വ്യവസ്ഥ ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം...

തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം : മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിച്ചു.ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വിരുദ ​നഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന ഗുരു...
- Advertisment -

Most Popular

- Advertisement -