Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅരവണ കണ്ടെയ്നറുകൾ...

അരവണ കണ്ടെയ്നറുകൾ നിർമിക്കുന്ന പ്ലാന്റ് നിലയ്ക്കലിൽ സ്ഥാപിക്കാൻ  ബോർഡ് തീരുമാനം

പത്തനംതിട്ട : ശബരിമലയിലെ അരവണ നിറയ്ക്കുന്നതിനുള്ള കണ്ടെയ്നറുകൾ നിർമിക്കുന്ന പ്ലാന്റ് നിലയ്ക്കലിൽ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. സെപ്തംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുമെന്നും ഇതു സംബന്ധിച്ച താൽപര്യപത്രം ഈ മാസം ഒടുവിൽ ക്ഷണിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് അറിയിച്ചു

തെള്ളിയൂരിൽ സ്ഥാപിക്കാനിരുന്ന പ്ലാൻ്റാണ് നിലയ്ക്കലിൽ നിർമിക്കാൻ ഇപ്പോൾ തീരുമാനിച്ചത്. മൂന്നരക്കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ ശബരിമല സീസണിൽ പ്ലാൻ്റിൽ നിന്ന് അരവണ കണ്ടെയ്നറുകൾ ലഭിക്കത്തക്ക രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.

ഓരോ സീസണിലും 17 കോടിയോളം രൂപ ചെലവിലാണ് ദേവസ്വം ബോർഡ് കണ്ടെയ്നറുകൾ പുറത്ത് നിന്ന് വാങ്ങുന്നത്. പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ കർക്കടക മാസ പൂജയ്ക്ക് നട തുറക്കുന്ന ഈ മാസം 15 ന് ശബരിമല സന്ദർശിക്കും. തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഒരു ബുള്ളറ്റ്...

വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ്‌ പൂനിയയും കോൺ​ഗ്രസിൽ ചേർന്നു

ന്യൂഡൽഹി : ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പൂനിയയും അം​ഗത്വം സ്വീകരിച്ചത്. കെ.സി വേണു​ഗോപാൽ ഷാൾ അണിയിച്ച് ഇരുവരെയും...
- Advertisment -

Most Popular

- Advertisement -