Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യബന്ധനത്തിനിടെ കാണാതായ...

മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം ഫിഷറീസ് പെട്രോളിങ് ബോട്ട് കണ്ടെത്തി

ആലപ്പുഴ : അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ  ജീവനക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് ഡയറക്‌റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പെട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് ഭൗതിക ശരീരം കണ്ടെത്തിയത്.

ഭൗതികശരീരം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം

ശബരിമല: സന്നിധാനത്തെ  ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ്  സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ്...

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന...
- Advertisment -

Most Popular

- Advertisement -