തിരുവനന്തപുരം : തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവാണ് (44) മരിച്ചത് .സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ രാത്രി 11.45ന് തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ബിസിനസ് ആവശ്യത്തിനായി ദീപു പണവുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസിന്റെ സംശയം.