തിരുവല്ല: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച നിരണം പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടു പോകും.
തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. 9 ന് നിരണം പഞ്ചായത്തു മുക്കിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലും 10.30 ന് പഞ്ചായത്താഫീസിലും 11.30 ന് നിരണം സെൻ്റ് മേരീസ് വലിയപള്ളി ആഡിറ്റോറിയത്തിലുമാണ് പൊതുദർശനത്തിന് വയ്ക്കുന്നത്. വൈകിട്ട് 3.30ന് വീട്ടിലെത്തി നാലു മണിയോടെ സംസ്കരിക്കും.