Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകോടതിയില്‍ കേസുള്ള...

കോടതിയില്‍ കേസുള്ള കെട്ടിടം അടിച്ചു തകര്‍ത്തു: നോക്കാനെത്തിയ അഭിഭാഷകനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവല്ല : കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്.വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയതായി ആരോപണമുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്ക്ക് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ്. പിളളയാണ് അഭിഭാഷകനെ ആക്രമിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഇയാള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. ഇതു സംബന്ധിച്ച് വാദം കേള്‍ക്കുന്നത് കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വീണ്ടും ഇയാള്‍ കെട്ടിടം തകര്‍ക്കുന്നുവെന്ന് കെട്ടിടം ഉടമ അനു
തോമസ് വിളിച്ചു പറഞ്ഞതനുസരിച്ചു എത്തിയ അഭിഭാഷകനേയും ഉടമയെയും കെട്ടിടത്തിനകത്ത് വച്ച് മനോജ്‌ ആക്രമിക്കുകയായിരുന്നു.ആക്രമണം തടയുമ്പോഴാണ് അഭിഭാഷകന്റെ കൈക്ക് പരുക്കേറ്റത്.

ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റതിനെ തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ അലക്‌സിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് കുത്തേറ്റ അഭിഭാഷകന്റെ മൊഴി എടുക്കാന്‍ പോലീസ് എത്തിയത്. കോട്ടയത്ത് ജോസഫ് ആന്‍ഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത്‌ എത്തിയത് .നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേരക്കുട്ടിയുമുണ്ടായിരുന്നു. ഈ...

ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട : ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർദേശത്താൽ ജില്ലാ പ്രസിഡൻ്റ് വി. എ.സൂരജ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് - റോയി മാത്യു, ബിന്ദു പ്രസാദ്,...
- Advertisment -

Most Popular

- Advertisement -