Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅയല്‍ക്കാരനായ പോലീസുകാരനെതിരെ...

അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മിഷന്‍

ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തി സിറ്റിങ്ങിലാണ് നിര്‍ദ്ദേശം നല്‍കിയത്.

കായംകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷി പോലീസുകാരനായതിനാല്‍ താന്‍ നല്‍കിയ സാമ്പത്തികത്തട്ടിപ്പ് പരാതിയില്‍ നടപടി ഉണ്ടായില്ല എന്ന് യുവതി കമ്മിഷനെ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കായംകുളം ഡി.വൈ.എസ്.പി.യ്ക്ക് നിര്‍ദേശം നല്‍കി ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആകെ 10 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി.

ബാങ്കില്‍ നിന്നുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുടങ്ങിയതായി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ബാങ്ക് മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-12-2024 Nirmal NR-412

1st Prize Rs.7,000,000/- NC 648809 (CHITTUR) Consolation Prize Rs.8,000/- NA 648809 NB 648809 ND 648809 NE 648809 NF 648809 NG 648809 NH 648809 NJ 648809 NK 648809...

സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കും: മന്ത്രി കെ.ബി. ഗണേഷ്കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ്...
- Advertisment -

Most Popular

- Advertisement -