ന്യൂഡൽഹി : എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.കഴിഞ്ഞ 11 വർഷം രാജ്യം സാമ്പത്തികമായി വൻതോതിൽ മുന്നേറിയെന്നും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം രാജ്യത്തെ 95 കോടി ജനങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു .പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു.
ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. 2026-27ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെ ആദ്യഘട്ടവും മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെ രണ്ടാം ഘട്ട സമ്മേളനവും നടക്കും.






