Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യം അതീവ...

രാജ്യം അതീവ ജാഗ്രതയിൽ : സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി എക്‌സിൽ അറിയിച്ചു.

ഉത്തർപ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡൽഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിൽ ഉണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തിയത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഴുവേലിപ്പുറത്ത് നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു

തിരുവല്ല: സ്വാമിപാലം -കുഴുവേലിപ്പുറം റോഡിൽ  കൈതാരത്തു പടിക്കൽ നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു. ഇന്ന് രാവിലെ  വാട്ടർ അതോറിറ്റി ജീവനക്കാർ  എത്തി കുഴിയെടുത്ത്  പൈപ്പിലെ ചോർച്ച പരിഹരിച്ചത്.  പൊട്ടിയ ഭാഗം മാറ്റി...

Kerala Lottery Results : 23-02-2025 Akshaya AK-690

1st Prize Rs.7,000,000/- AP 300562 (KOTTAYAM) Consolation Prize Rs.8,000/- AN 300562 AO 300562 AR 300562 AS 300562 AT 300562 AU 300562 AV 300562 AW 300562 AX 300562...
- Advertisment -

Most Popular

- Advertisement -