Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഇരുന്നൂറിലേറെ കുട്ടികൾ...

ഇരുന്നൂറിലേറെ കുട്ടികൾ സ്വന്തമായി  നിർമിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി

ആലപ്പുഴ : കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ കുട്ടികൾ പൂർണ്ണമായും സ്വന്തമായി നിർമിച്ച  റോബോട്ടിക് ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി ജി സൈറസ് അധ്യക്ഷത വഹിച്ചു.  കൈറ്റ് സിഇഒ  കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്സ് ടീമംഗവും ആലപ്പുഴ സ്വദേശിയുമായ  അലിഫ് അഷറഫ് ആനിമേഷനെപ്പറ്റി കുട്ടികളുമായി സംസാരിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ആലപ്പുഴ കേന്ദ്രമാക്കിയ  സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് കമ്പനി  ടെക്ജൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ  കുട്ടികളുമായി സംവദിച്ചു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് കുട്ടികൾ പ്രദർശനം കാണാൻ എത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ മഴയ്ക്കൊപ്പം മിന്നൽ ഭീഷണിയും; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമാകുന്നതിനൊപ്പം ഇടിമിന്നൽ ഭീഷണിയും വർധിക്കുന്നു. മഴക്കാലത്തും തുലാവർഷത്തിലും ഇടിമിന്നൽ മൂലമുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടുകൾക്കും വൈദ്യുത ഉപകരണങ്ങൾക്കും...

മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്  ഇളയരാജ

ബാംഗ്ലൂർ : ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ...
- Advertisment -

Most Popular

- Advertisement -