Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsഫെബ്രുവരി 21...

ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും

പത്തനംതിട്ട : പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട അപേക്ഷ ഉള്‍പ്പെടുത്തി ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2025 ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത് മുതല്‍ 2026 ജനുവരി 30 വരെ വോട്ടര്‍മാര്‍ക്ക് വിവിധ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പേര് ചേര്‍ക്കാന്‍ ഫോം 6എ, വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനോ താമസം മാറിയത് രേഖപ്പെടുത്തുന്നതിനോ ഫോം 8, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോം 7 എന്നിവയാണ് ഈ കാലയളവില്‍ സ്വീകരിച്ചത്. ഈ കാലയളവില്‍ ലഭിച്ച എല്ലാ പരാതികളും ആക്ഷേപങ്ങളും അപേക്ഷകളും നിശ്ചിത നടപടിക്രമം പാലിച്ചുകൊണ്ട് പരിശോധിച്ച് തീര്‍പ്പാക്കും.

ജനുവരി 30 ന് ശേഷവും പൊതുജനങ്ങള്‍ക്ക് അപേക്ഷ/ഫോം സമര്‍പ്പിക്കാം. എന്നാല്‍ ഇത്തരം അപേക്ഷ ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ തീര്‍പ്പാക്കുകയുള്ളൂ. ഇതില്‍ അര്‍ഹരായവരെ വോട്ടര്‍പട്ടികയുടെ തുടര്‍ന്നുള്ള പുതുക്കലുകളില്‍ അനുബന്ധ പട്ടികയിലൂടെ ഉള്‍പ്പെടുത്തും.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവസാനമായി അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതല്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെയുള്ള ‘തുടര്‍ച്ചയായ പുതുക്കല്‍’ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്ന പേരുകള്‍ കാലക്രമത്തില്‍ ക്രമീകരിക്കും. അന്തിമ പട്ടികയിലെ അവസാന ക്രമനമ്പറിന് തൊട്ടുപിന്നാലെയുള്ള ക്രമനമ്പര്‍ മുതലായിരിക്കും ഇവ നല്‍കുക. പട്ടികയില്‍ നിന്നുള്ള ഒഴിവാക്കലുകളും മാറ്റങ്ങളും കമ്മീഷന്റെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്തിമ വോട്ടര്‍പട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ ടിടിഇമാർക്കു നേരെ വീണ്ടും ആക്രമണം:പ്രതികൾ പിടിയിൽ

കൊച്ചി :സംസ്ഥാനത്ത്‌ ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം.ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് ഇല്ലാതെ...

ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

കോട്ടയം : മുൻ‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ന്.  ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി  കോൺഗ്രസ്സ് ഓഗസ്റ്റ് 26 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുതുപ്പള്ളി സെന്റ് ജോർജ്...
- Advertisment -

Most Popular

- Advertisement -