Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് ശ്രീഭഗവതി...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറി 27-ന് സമാപിക്കും.

16ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 9 ന് ക്ഷേത്ര കാര്യദർശി  മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി,   മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ഒളശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കും. വൈകിട്ട് 6.30 ന് തിരുവാതിര , 7.30 ന് മോഹിനിയാട്ടം.

17 ന് രാവിലെ 6 ന് ഗണപതി ഹോമം, 9 ന് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം  ആരംഭിക്കും. വൈകിട്ട് 7.30ന് ഭകതിഗാനസുധ. 18 ന് രാവിലെ 6 ന് ഗണപതി ഹോമം, വൈകിട്ട് 6.30 ന് തിരുവാതിര, 7.30 ന് നൃത്തസന്ധ്യ. 19 ന് രാവിലെ 6 ന് ഗണപതി ഹോമം, 9 പ്രസിദ്ധമായ നാരീ പൂജ ആദ്യ വെള്ളിയാഴ്ച ദിവത്തെ പതിവു ചടങ്ങുകൾ വിളിച്ചു ചൊല്ലി പ്രാർത്ഥന രമേശ് ഇളമൺ നമ്പൂതിരി,
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജ ചടങ്ങിൽ മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി സി.ഇ.ഒ $. ലീഡ് ഡിസൈനർ ഓഫ് ശീമാട്ടി  ബീനാ കണ്ണൻ  പദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും.

നാരീപൂജ ചടങ്ങിന് മുന്നോടിയായി ക്ഷേത്ര കാര്യദർശി  മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30 ന് തിരുവാതിര, 7.30 ന് നൃത്ത സന്ധ്യ .

20 ന് രാവിലെ 6 ന് ഗണപതി ഹോമം , പതിവ് പൂജകൾ. വൈകിട്ട് 6.30ന് തിരുവാതിര 7.30 ന് നൃത്തസന്ധ്യ നടക്കും. 21 രാവിലെ 6 ന് ഗണപതി ഹോമം  പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 6.30 ന് തിരുവാതിര  7.30 കുത്തിയോട്ടം. 22ന് രാവിലെ 6 ന് ഗണപതി ഹോമം, പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30ന് തിരുവാതിര  7.30 ന് ഭരതനാട്യം . 23 രാവിലെ 6 ന് ഗണപതി ഹോമം പതിവ് പൂജകൾ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപനം വൈകിട്ട് 6.30 തിരുവാതിര, 8 ന് കുത്തിയോട്ടം. 24 രാവിലെ 6 ന് ഗണപതി ഹോമം പതിവ് പൂജകൾക്ക് പുറമെ   വൈകിട്ട് 6.30 ന് തിരുവാതിര 7.30 ന്. ചെണ്ട $ ഫ്യൂഷൻ 
  
25ന് രാവിലെ 6 ന്  ഗണപതി ഹോമം പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30 ന് തിരുവാതിര 7.30 ന് നാഗവല്ലി മനോഹരി അവതരണം ജയകേരള ചങ്ങനാശ്ശേരി 26 ന് രാവിലെ ഗണപതി ഹോമം പതിവ് പൂജകൾ പ്രസിദ്ധമായ  കലശാഭിഷേകം,  ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വത്തിൽ കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര നടക്കും. 6.30ന്.തിരുവാതിര 7.30 ന് മാനസജപ ലഹരി  ഭക്തിഗാനസുധ  അവതരണം പ്രശാന്ത് വർമ്മ.രാത്രി 9.30 ന് തിരുവാഭരണം ചാർത്തി സർവ്വമംഗളാരതി ദീപാരാധന തുടർന്ന് പള്ളിവേട്ട നടക്കും

സമാപന ദിവസമായ 27 ന് രാവിലെ 6 ന് പള്ളിയുണർത്തൽ ഗണപതി ഹോമം   9 ന് കാവടി-കരകം, എണ്ണക്കുടം വരവ്, ഉച്ചയ്ക്ക് 11.30 ന് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, ചമയ കൊടിയിറക്ക് 7.30 ന് ഫ്യൂഷൻ മ്യൂസിക് ബാൻ്റ്  എന്നിവ നടക്കും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തൊട് അനുബന്ധിച്ച് ഏല്ലാ ദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കും ഏന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂ ഡൽഹി : രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണ്....

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു : ഒരാൾ മരിച്ചു

കൊച്ചി : എറണാകുളം നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്കേറ്റു.ബസിന്‍റെ അടിയിൽ കുടുങ്ങിയ 15 വയസ്സുള്ള ഒരു പെൺകുട്ടിയാണ് മരിച്ചത്. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -