Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeSpiritualപരിശുദ്ധ പരുമല...

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : പ്രാര്‍ത്ഥനയുടെ ആത്മീയ കീര്‍ത്തന പശ്ചാത്തലത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരുമല പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപത്തെത്തി. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. രണ്ടും മൂന്നും കൊടിമരത്തില്‍ യഥാക്രമം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് എന്നിവര്‍ കൊടിയുയര്‍ത്തി.

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്,  ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്,   ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ്് പന്നായികടവില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ എക്സൈസ് പരിശോധന കർശനമാക്കുന്നു : പമ്പയിലും നിലയ്ക്കലും സ്ക്വാഡുകൾ രംഗത്ത്

ശബരിമല: സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ...

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ...
- Advertisment -

Most Popular

- Advertisement -