കൊല്ലം:പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ(17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.