തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു .
കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായിയാണ് യുവതി 15-ന് രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിയത്. ആസ്മയും അലർജിയും സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായിരുന്ന യുവതിക്ക് അലർജി പരിശോധന നടത്താതെയാണ് ഡോക്ടർ വിനു ഇഞ്ചക്ഷൻ നൽകിയതെന്നും കുത്തിവയ്പ്പ് നൽകിയതോടെ യുവതി അബോധാവസ്ഥയിലായെന്നുമാണ് ബന്ധുക്കളുടെ പരാതി.
എന്നാൽ ,പാന്റോപ്രസോൾ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയതെന്നും ചികിത്സാ പിഴവായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.