Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്...

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു .ടീം അംഗങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി ടി20 ലോകകപ്പിലെ വിജയം മുന്നോട്ടുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ ടീമിന് പ്രചോദനമാകുമെന്ന് പറഞ്ഞു. ചാമ്പ്യന്‍സ് എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് താൽക്കാലിക പന്തൽ നിർമാണത്തിലേക്ക് കടക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് താൽക്കാലിക പന്തൽ നിർമാണത്തിലേക്ക് കടക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പന്തലുകൾ നിർമിക്കാൻ പദ്ധതി ആസൂത്രണം...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.എറണാകുളം, തൃശൂർ, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -