Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaകാനഡാ നെഹ്‌റുട്രോഫി...

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു. കനേഡിയൻ നെഹ്‌റുട്രോഫി വള്ളംകളി എന്നറിയപ്പെടുന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ സംഘാടകൻ കുര്യൻ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി, പ്രൊഫ. പിജെ കുര്യൻ, . രാജു എബ്രഹാം, മുൻ എംഎൽഎ. ശിവദാസൻ നായർ, അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, വിക്ടർ ടി തോമസ്,  കെ.വി സാംബദേവൻ, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. കെ ജയവർമ്മ, ടിഒ എബ്രഹാം, അജി അലക്സ്, അഡ്വ. ജയൻ ചെറുവള്ളിൽ, ജിൻസൺ ഇടയാറന്മുള,  ജോസ്കോലത്ത് തുടങ്ങിയവർ പങ്കെടുത്തു.

വിശിഷ്ട വ്യക്തികളെയും, പള്ളിയോട സേവാസംഘം ഭാരവാഹികളെയും, പള്ളിയോട ശില്പികളെയും, വഞ്ചിപ്പാട്ട് ആശാന്മാരെയും, പ്രമുഖ ചെറുവള്ളങ്ങളെയും  ആദരിച്ചു.

പ്രോഗ്രാം ചെയർമാൻ റെജി താഴമൺ, കമ്മറ്റി രക്ഷാധികാരി വിക്ടർ ടി തോമസ്,  കൺവീനർ ഷിനു മാത്യു തോന്നിയാമല , അനിൽ തോമസ് നൂറാനാകുഴി , സാംകുട്ടി പാലക്കമണ്ണിൽ അലക്സ് കലമണ്ണിൽ, സുജ ഷാജി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷിമന്ത്രി പി പ്രസാദ്

പത്തനംതിട്ട : കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി...
- Advertisment -

Most Popular

- Advertisement -