Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ജീവനക്കാർക്ക്...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തൂൺ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു. ഏകദേശം അറുപതോളം പോസ്റ്റുകൾ ഒടിഞ്ഞതായി കണക്ക്. ചുരുങ്ങിയ സമയം കൊണ്ട് വൈദ്യൂതി പൂർണ്ണ തോതിൽ  പുനഃസ്ഥാപിച്ചതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

നിരണം ചുണ്ടൻ വള്ള സമിതി പ്രസിഡന്റ് റെജി അടിവാക്കലും മറ്റ് അംഗങ്ങളും കെഎസ്ഇബി ജീവനക്കാർക്ക് സ്നേഹാദരവ് നൽകിയത്. സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ  റെജിമോൻ എം ജെ, സബ് എൻജിനിയർമാരായ സെബാസ്റ്റ്യൻ ജോസഫ്,  കാവ്യ എസ്സ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു

കൽപറ്റ : വയനാട് വെള്ളാരംകുന്നിൽ ബസും വാനും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു.മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ...

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : ഭാഷയുടെ ഉൽഭവവും ചരിത്രവും മനസ്സിലാക്കാൻ അകപ്പൊരുൾ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിലേക്ക് പത്തൊമ്പത് പേരടങ്ങുന്ന സംഘം സന്ദർശനം നടത്തി. പ്രൊഫ എ.ടി. ളാത്തറ, വിമൽ കുമാർ, ജോസ്...
- Advertisment -

Most Popular

- Advertisement -