ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ഫെബ്രുവരി 15 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ല. എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പ്രവര്‍ത്തിക്കുന്നതാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.