അരമന ക്യാമ്പസിലെ മുഴുവൻ മരങ്ങളുടെയും മലയാളം – ഇംഗ്ലീഷ് , ശാസ്ത്ര നാമങ്ങൾ രേഖപ്പെടുത്തിയ ബോർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ മരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. പരുമല സെമിനാരിയിലും സമാനമായ പദ്ധതികൾ പുരോഗമിച്ച് വരുന്നു.
പ്രമുഖ പരിസ്ഥിതി സംഘടനയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസാണ് പദ്ധതിയ്ക്കാവശ്യമായ സാങ്കേതിക സഹായം നൽകിയിട്ടുള്ളത്. വൈസ് പ്രസിഡൻറ് ഫാ. തോമസ് ജോർജ്, ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, സഭാ പി. ആർ. ഓ. ഫാ. മോഹൻ ജോസഫ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് പ്രവർത്തക അനുപമ എന്നിവർ പ്രസംഗിച്ചു.