Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsബിറ്റുമിൻ പ്ലാന്റ്...

ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി  ബഹുജന മാർച്ച് നടത്തി

പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റിന് മുൻപിലേക്ക് ബഹുജന മാർച്ച് നടത്തി.ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേര് പറഞ്ഞ് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ സാധാരണ ജനങ്ങൾക്ക് സമ്മാനിക്കുകയാണ് പ്ലാന്റ് ചെയ്യുന്നത്. പ്ലാന്റ് ഉടമയ്ക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ സമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അധ്യക്ഷത വഹിച്ചു.
കെ – റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി.

പരിസ്ഥിതി പ്രവർത്തകൻ പ്രഫ.കെ.എം.തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ്.രാധാമണി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ദീപ ശ്രീജിത്, കവി മധു ചെങ്ങന്നൂർ, റവ.ജെ.മാത്യൂസ്, എസ് യു സി ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, പഞ്ചായത്തംഗം സി സി കുട്ടപ്പൻ , അഡ്വ. ജസി സജൻ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ടി.തോമസ്, കെ – റെയിൽ വിരുദ്ധ സമിതി വനിതാ കൺവീനർ ശരണ്യാ രാജ്, രാജ്കുമാർ, പി.ആർ. ശാർങ്‌ധരൻ നായർ, കെ.എം. വർഗീസ്, ടൈറ്റസ് ചാക്കോ , ശ്രീകലാ ജയൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 14-07-2025 Bhagyathara BT-11

1st Prize : ₹1,00,00,000/- BE 220046 (KANNUR) Consolation Prize ₹5,000/- BA 220046 BB 220046 BC 220046 BD 220046 BF 220046 BG 220046 BH 220046 BJ 220046 BK...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും ; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നാളെ പ്രാധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.ചടങ്ങുകൾക്കായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോവുകയും ​ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്യും....
- Advertisment -

Most Popular

- Advertisement -