Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryരണ്ട് സംഘങ്ങൾ...

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. സംഘർഷത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.

കടമ്മനിട്ട ആമപ്പാറക്കൽ പ്രസാദ് (മായക്കണ്ണൻ – 20), കടമ്മനിട്ട ഇളപ്പുങ്കൽ കുറ്റിയിൽ അനന്തുകുമാർ (22), വെട്ടിപ്രം തോമച്ചേരിയിൽ സച്ചിൻ സുരേഷ് (20), കടമ്മനിട്ട പൂവണ്ണുംമൂട് പ്ലാക്കോട്ട് വീട്ടിൽ രഞ്ജിത് (കുട്ടു -30), കടമ്മനിട്ട മാർത്തോമ്മാ പള്ളിക്ക് സമീപം മുളന്തറ വീട്ടിൽ സോബിൻ ബാബു (30),കടമ്മനിട്ട കല്ലേലി മുക്ക് വഴിത്താനത്ത് തടത്തിൽ രാജേഷ് (പക്രു – 26), കടമ്മനിട്ട ആ മപ്പാറക്കൽ സനൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.

സംഭവത്തിൽ  കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 12 ഓളം പേരെയും ആറോളം വാഹനങ്ങളും തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടുമെന്നും ആറന്മുള എസ് എച്ച് ഒ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും,...

തിരുവല്ലായിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ  നിധിൻ സുരേഷ്(23)...
- Advertisment -

Most Popular

- Advertisement -