Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsആശുപത്രികൾ കേന്ദ്രീകരിച്ച് ...

ആശുപത്രികൾ കേന്ദ്രീകരിച്ച്  പണം കവരുന്ന സ്ത്രീയെ  പോലീസ് പിടികൂടി

കോന്നി :  ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പുതുവേലിൽ ബിന്ദുരാജി(41)നെയാണ്‌ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഈ മാസം 14 ന്  കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഭർത്താവിനെ ചികിത്സിക്കാനെത്തിയ കോന്നി പയ്യനാമൺ സ്വദേശിനിയായ  ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവർ മോഷ്ടിച്ച് കടന്നിരുന്നു.

ഡയാലിസിസ് യൂണിറ്റിന് സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗിൽ നിന്നും തന്ത്രപൂർവം പണം കവർന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെ ഡയാലിസിസിന് കയറ്റിയപ്പോൾ  പുറത്ത് കസേരയിലിരുന്ന് ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് സമീപമെത്തിയ മോഷ്ടാവ്, അരികത്ത് വച്ച ബാഗിൽ നിന്നും പണവും രേഖകളുമടങ്ങിയ പഴ്സ് കവർന്നത്.  ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്ടമായത്. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്‌ ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു

ഏലിയായമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പോലീസ്, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. സിസിടിവികളിൽ തിരിച്ചറിയാതിരിക്കാൻ
മാസ്ക്കും കൈയുറയും  മോഷ്ടാവ് ധരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തെത്തുടർന്ന്, പ്രതി സഞ്ചരിച്ച വാഹനം  കണ്ടെത്തി. തുടർന്ന് ഇന്ന് രാവിലെ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ബിന്ദു രാജിന് ആറന്മുള, തിരുവല്ല,  പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകൾ നിലവിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ
കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളിൽ നിന്നും പണം മോഷ്ടിക്കുകയാണ്‌ ഇവരുടെ രീതി. മോഷ്ടിച്ച പണവും ഇവർ യാത്ര ചെയ്ത വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുക്കുകയും, തുടർന്ന്  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ മേൽനോട്ടത്തി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത്, എസ് ഐ വിമൽ രംഗനാഥൻ, സിപിഒ മാരായ റോയി, പ്രമോദ്, അരുൺ, ജോസൺ, രഞ്ജിത്ത് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...

ലൈംഗിക പീഡനപരാതിയില്‍ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.പരാതിക്കാരിയുമായി മുകേഷ് നടത്തിയ...
- Advertisment -

Most Popular

- Advertisement -