കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്റ്റിലായത്. എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് ഇയാളെ കോയിപ്രം പൊലീസ് പിടികൂടിയത്.
പുറമറ്റം അമരിയിൽ വീട്ടിൽ പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പല തവണയായാണ് പ്രതി ഫിറോസ് ഖാൻ ആന്റണി സജുവിൽ നിന്ന് പണം വാങ്ങിയത്. വീസ ശരിയാക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ നൽകാതിരുന്നതോടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു