Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയന്ത്രങ്ങൾ വാടകയ്ക്കെടുത്ത...

യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മലയാലപ്പുഴ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : പാറപൊട്ടിക്കാനുള്ള യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെതിരെ കോന്നി പൊലീസ് കേസെടുത്തു.  രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണു പൊലീസിൽ പരാതി നൽകിയത്.

2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നാണ് പരാതി. ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്റെ യന്ത്രങ്ങൾ കൊണ്ടുപോയതെന്നും ഇത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.   പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സമീപകാലത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് അർജുൻ ദാസ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പു നടത്തിയതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-01-2025 Sthree Sakthi SS-449

1st Prize Rs.7,500,000/- (75 Lakhs) SC 193404 (ERNAKULAM) Consolation Prize Rs.8,000/- SA 193404 SB 193404 SD 193404 SE 193404 SF 193404 SG 193404 SH 193404 SJ 193404 SK...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ...
- Advertisment -

Most Popular

- Advertisement -