Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsകോഴിയിറച്ചിയുടെയും മുട്ടയുടെയും...

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളം ഉയര്‍ന്നു. തിങ്കളാഴ്ച ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ വില 180 രൂപ വരെയാണ്. കോഴിഇറച്ചിക്ക് കിലോയ്‌ക്ക് 270 രൂപ വരെ ഉണ്ട്. ഫാമുകളില്‍ നിന്ന് കര്‍ഷകര്‍ വില്‍ക്കുന്ന മൊത്തവില കിലോയ്‌ക്ക് 150 രൂപയ്‌ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

തീറ്റ വില വര്‍ധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിവരം. ഇറച്ചിക്കോഴി വില വര്‍ദ്ധിച്ചത് ഹോട്ടല്‍ വിഭവങ്ങളുടെ വിലയിലും പ്രതിഫലിച്ചു.അടുത്ത ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. മുട്ടയ്‌ക്കും വിലയും വർദ്ധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്‌ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്. കേരളത്തിലേക്ക് ആവശ്യമായ മുട്ട ഉത്പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലെ നാമക്കലിലും മുട്ടവില വര്‍ധിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞു : അധികൃതർ എത്തി പരിഹരിച്ചു

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് കൂടൽ പോലീന്റെ  പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.  വയലരികിൽ  നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ...
- Advertisment -

Most Popular

- Advertisement -