Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryജനവാസ മേഖലയില്‍...

ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം കൊക്കോച്ചുചിറ കുളത്തിനു സമീപം ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.പ്രതിഷേധയോഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. സി.എന്‍. വാസന്തി അദ്ധ്യക്ഷത വഹിച്ചു.

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ മദ്യഷാപ്പുക്കള്‍ തുടങ്ങുന്ന പ്രക്രിയയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി പ്രതിഷേധ യോഗത്തില്‍ പറഞ്ഞു. രാജി ജോസി, രഞ്ജിത്ത് മധു, സിബിച്ചന്‍ ചാമക്കാല, ബെറ്റി ബിജു, ഷൈനി ജിത്തു എന്നിവര്‍ പ്രസംഗിച്ചു.

പ്രാര്‍ത്ഥനാലയം, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക്, ആയൂര്‍വ്വേദ ആശുപത്രി, പോലീസ് സ്‌റ്റേഷന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുളള പ്രദേശത്തെ 58 വീട്ടമ്മമാര്‍ നേരത്തെ ഒപ്പിട്ട് എംഎല്‍എക്കും, പഞ്ചായത്തിനും, എക്‌സൈസിനും പരാതി നല്‍കിയിരുന്നു. ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡയഫ്രം അടിച്ചുതകർത്തു, കണ്ണിലും ദേഹത്തും മുളകുസ്പ്രേ : പോലീസ് ക്രൂരത വിവരിച്ച് എസ് എഫ് ഐ മുൻഭാരവാഹി

പത്തനംതിട്ട : യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൻ നേരിട്ട പോലീസ് അതിക്രമം വിവരിച്ച് എസ്എഫ്ഐ മുൻ ഭാരവാഹി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി...

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ

കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി...
- Advertisment -

Most Popular

- Advertisement -