Monday, April 13, 2026
No menu items!

subscribe-youtube-channel

HomeEducationപുനഃക്രമീകരിച്ച സ്കൂൾ...

പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം നാളെ നിലവിൽ വരും : എട്ട് മുതൽ 10 വരെ ക്ലാസുകളിൽ അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ ആരംഭിക്കും. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം  അരമണിക്കൂർ വർധിക്കും.

സംസ്ഥാനത്തെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം . ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

അരമണിക്കൂർ വീതമാണ് സ്കൂൾ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്.

തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിൻവലിക്കേണ്ടതില്ലെന്നും, പരാതി വന്നാൽ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ ബോംബാക്രമണം : നിരവധി മരണം

കാബൂൾ : അഫ്ഗാൻ അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ നിരവധി മരണം. ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ...

Kerala Lotteries Results 21-06-2025 Karunya KR-711

1st Prize : ₹1,00,00,000/- KZ 135197 (VADAKARA) Consolation Prize ₹5,000/- KN 135197 KO 135197 KP 135197 KR 135197 KS 135197 KT 135197 KU 135197 KV 135197 KW...
- Advertisment -

Most Popular

- Advertisement -