Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiസംസ്ഥാനത്ത് തീവ്ര...

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം

ന്യൂഡല്‍ഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആര്‍) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആർന് തുടക്കമാകുന്നത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ തുടങ്ങുന്നത്. ഇതോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ എസ്‌ഐആറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുള്ളത്.

ബൂത്തുതല ഓഫീസർമാർ(ബിഎല്‍ഒ) ഇന്നുമുതല്‍ വീടുകള്‍ കയറി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. നവംബർ നാല് മുതല്‍ ഡിസംബർ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസർമാർ ഫോം വിതരണം ചെയ്യുക. ബിഎല്‍ഒമാർ വിതരണം ചെയ്യുന്ന ഫോം വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടർമാർ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.

2002-ലെ വോട്ടർ പട്ടികയില്‍ ഇല്ലെങ്കില്‍ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന, 12 രേഖകളില്‍ ഒന്ന് സമർപ്പിച്ചാല്‍ മാത്രമേ, വോട്ടവകാശം പുനസ്ഥാപിക്കാനാകൂ. എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെയാണ്. ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. മൂന്നുമാസം നീളുന്ന വോട്ടർപട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവർഷം ഫെബ്രുവരി ഏഴിന് പൂർത്തിയാകും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഞാറ്റുവേല ചന്തയും കർഷക സഭയും

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃതത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. വൈസ് പ്രസിഡണ്ട് ഷീന മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഞാറ്റുവേല...

Kerala Lottery Result : 04/06/2024 Sthree Sakthi SS 418

1st Prize Rs.7,500,000/- (75 Lakhs) SX 519665 (PATTAMBI) Consolation Prize Rs.8,000/- SN 519665 SO 519665 SP 519665 SR 519665 SS 519665 ST 519665 SU 519665 SV 519665 SW...
- Advertisment -

Most Popular

- Advertisement -