ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്.ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്.സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും.
ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്.അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു. ട്രക്കിന്റെ ഭാഗത്ത് അര്‍ജുന്‍ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. നേവിയുടെ സോണാര്‍ പരിശോധനയും തുടരും.