Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേലിയേറ്റത്തിൻ്റെ തോതനുസരിച്ച്...

വേലിയേറ്റത്തിൻ്റെ തോതനുസരിച്ച് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍  ക്രമീകരിക്കും

ആലപ്പുഴ: വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുവെളളം കയറുന്നത്  ഒഴിവാക്കുന്നതിനായി തണ്ണീര്‍മുക്കം ബണ്ടിന്റെ 28 ഷട്ടറുകള്‍ വേലിയേറ്റത്തിന്റെ തോതനുസരിച്ച് നവംബർ 12 മുതൽ ക്രമീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുവാന്‍  ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനിച്ചു.

തോമസ് കെ.തോമസ് എം.എല്‍.എ പങ്കെടുത്തു. നടപടി സ്വീകരിക്കുന്നതിന് എക്‌സി. എഞ്ചിനിയര്‍, ഇറിഗേഷന്‍ (മെക്കാനിക്കല്‍) ആലപ്പുഴയെ ചുമതലപ്പെടുത്തി.

ഷട്ടറുകള്‍ ക്രമീകരിക്കുമ്പോള്‍ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് കോട്ടയം/ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണെന്നും  നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.പ്രേംജി, ആലപ്പുഴ എക്‌സി. എഞ്ചിനിയര്‍ (മെക്കാനിക്കല്‍) ആര്‍.പ്രദീപ്കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു .കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സ്ത്രീകളെ...

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...
- Advertisment -

Most Popular

- Advertisement -