ആറന്മുള : ആറന്മുളയിലെ പരപ്പുഴ, വഞ്ചിത്ര ഭാഗങ്ങളിൽ 3 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം. തോട്ടത്തിൽ അനിൽ ആർ. നായർ,താമരശേരിൽ ഗോകുൽ, വിഘ്നേഷ് എന്നിവരെയാണ് തെരുവ് നായ കടിച്ചത്. ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
മൂന്ന് പേരെ കടിച്ച നായ പുന്നം തോട്ടം ഭാഗത്തേക്കാണ് ഓടിപ്പോയത്. ഈ ഭാഗത്തുള്ളവർ ഇപ്പോൾ ഭയത്തോടെയാണ് കഴിയുന്നത്. ഏതു നിമിഷവും നായ് ശല്യം ഉണ്ടാകാമെന്ന ഭീതിയിലാണ് വിദ്യാർഥികളും. ആറന്മുള, കോഴഞ്ചേരി പഞ്ചായത്ത് അധികൃതർ ജനസുരക്ഷ ഉറപ്പാക്കുന്നതിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു